ലിവർപൂൾ ജേഴ്സി നൂറു ഗോളുകളുമായി മാനെ

Img 20210918 203749

ലിവർപൂൾ താരം സാഡിയോ മാനെ ഇന്ന് ക്ലബിനായി 100 ഗോളുകൾ പൂർത്തിയാക്കി. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലെ ഗോളോടെ ആണ് മാനെ 100 ഗോളുകളിൽ എത്തിയത്. ലിവർപൂളിനായി 100 ഗോളുകൾ നേടുന്ന 18ആമത്തെ താരം മാത്രമാണ് മാനെ. രണ്ടാമത്തെ ആഫ്രിക്കൻ താരവും. 223 മത്സരങ്ങളിൽ നിന്നാണ് മാനെ 100 ഗോളുകളിൽ എത്തിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 43 അസിസ്റ്റും താരത്തിന് ഉണ്ട്. ഈ നൂറു ഗോളുകളിൽ 10 ഗോളുകളും മാനെ ക്രിസ്റ്റൽ പാലസിനെതിരെ ആണ് സ്കോർ ചെയ്തത്.

ലിവർപൂളിന് വേണ്ടി 100 ഗോളുകൾ നേടിയ താരങ്ങൾ;
Ian Rush
Roger Hunt
Gordon Hodgson
Billy Liddell
Steven Gerrard
Robbie Fowler
Kenny Dalglish
Michael Owen
Harry Chambers
Sam Raybould
Mohamed Salah
Jack Parkinson
Dick Forshaw
Ian St John
Jack Balmer
John Barnes
Kevin Keegan
Sadio Mané

Previous articleസാം കുറൻ നാളെ കളിക്കില്ല
Next articleഗോൾ അടിയോടടി!! ഏഴു ഗോൾ വിജയവുമായി ബയേൺ