മനോഹര ഫ്രീകിക്കിൽ മൂന്ന് പോയിന്റു സ്വന്തമാക്കി ആഴ്സണൽ

20210918 203916

പ്രീമിയർ ലീഗിൽ ആഴ്സണൽ പതിയെ കരകയറുക ആണ്. ഇന്ന് അവർ ലീഗിലെ രണ്ടാം വിജയം നേടി. ഇന്ന് ബേർൺലിയെ എവേ മത്സരത്തിൽ നേരിട്ട ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അവസരങ്ങൾ വിരളമായിരുന്ന മത്സരത്തിൽ ഒരൊറ്റ അത്ഭുത നിമിഷമാണ് കളി ആഴ്സണലിന്റേതാക്കി മാറ്റിയത്. 30ആം മിനുട്ടിൽ സാകയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി എടുത്ത ഒഡെഗാർഡ് അതിസുന്ദരമായി പന്ത് വലയിൽ എത്തിച്ചു. ഇതിനു ശേഷം അവസരങ്ങൾ ഇരു ടീമും സൃഷ്ടിച്ചു എങ്കിലും ഫലമുണ്ടായില്ല.

അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ ആഴ്സണലിന്റെ രണ്ടാം വിജയം മാത്രമാണിത്. അഞ്ചു മത്സരങ്ങളിൽ നിന്ന് ആഴ്സണൽ ആകെ സ്കോർ ചെയ്തത് 2 ഗോളുകളും. ഈ ജയത്തോടെ ആഴ്സണൽ 12ആം സ്ഥാനത്തേക്ക് എത്തി. ബേർൺലിക്ക് അഞ്ചു മത്സരങ്ങളിൽ ഒരു വിജയം പോലും ഇല്ല. ഒരൊറ്റ പോയിന്റുമായി അവർ ഇപ്പോഴും റിലഗേഷൻ സോണിൽ ആണ്.

Previous articleഗോൾ അടിയോടടി!! ഏഴു ഗോൾ വിജയവുമായി ബയേൺ
Next articleക്രിസ്റ്റൽ പാലസിനെതിരെ ലിവർപൂളിന് അനായാസ ജയം