തകർപ്പൻ എവേ ജേഴ്സിയുമായി ഡോർട്മുണ്ട്

- Advertisement -

ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് 2019-20 സീസണായുള്ള പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. കറുത്ത നിറത്തിലുള്ള കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് കറുത്ത ജേഴ്സിയിലേക്ക് ഡോർട്മുണ്ട് തിരികെ എത്തുന്നത്. പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ പ്യൂമയുടെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റുകൾ ലഭ്യമാകും. കഴിഞ്ഞ സീസണിൽ അവസാനം നഷ്ടപ്പെട്ട ജർമ്മൻ ലീഗ് കിരീടം നേടുകയാണ് ഇത്തവണത്തെ ഡോർട്മുണ്ടിന്റെ ലക്ഷ്യം.

Advertisement