ജപ്പാന്റെ യുവ അറ്റാക്കിംഗ് മിഡ്ഫീൽഡറെ ബാഴ്സലോണ സ്വന്തമാക്കി

- Advertisement -

ജപ്പാന്റെ യുവ അറ്റാക്കിങ് മിഡ്ഫീൽഡറായ ഹിറോകി അബെ ഇനി ബാഴ്സലോണക്ക് വേണ്ടി കളിക്കും. 20കാരനായ അബെയെ ജെ ലീഗ് ക്ലബായ കശിമ ആന്റ്ലേഴ്സിൽ നിന്നാണ് ബാഴ്സലോണ സൈൻ ചെയ്തത്. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കി ക്ലബിനൊപ്പം ചേരും. കഴിഞ്ഞ സീസണിൽ ജെ ലീഗിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അബെ.

2 മില്യണോളമാണ് ബാഴ്സലോണ താരത്തിനായി ചിലവഴിച്ചിരിക്കുന്നത്. 5 വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. തുടക്കത്തിൽ ബാഴ്സലോണയുടെ ബി ടീമിനു വേണ്ടിയാകും അബെ കളിക്കുക. ഈ വർഷം ജപ്പാനെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച അബെ ഈ കഴിഞ്ഞ കോപ അമേരിക്ക ടൂർണമെന്റിൽ ജപ്പാൻ ടീമിൽ ഉണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും കളിക്കുകയും ചെയ്തിരുന്നു.

Advertisement