ആഫ്രിക്കയിലെ മികച്ച താരങ്ങളെ കണ്ടു പിടിക്കാനുള്ള പട്ടികയിൽ സലയും മാനേയും

- Advertisement -

2018ലെ ആഫ്രിക്കയിലെ മികച്ച താരത്തെ കണ്ടു പിടിക്കാനുള്ള പട്ടികയിൽ ഇടം പിടിച്ച് പ്രീമിയർ ലീഗ് താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനേയും. ഇവരെ കൂടാതെ മൊറോക്കോൻ താരം മെധി ബെനറ്റിയ, സെനഗൽ താരം കലിദോ കൂലിബലി, ഘാന താരം തോമസ് പാർട്ടി എന്നിവരാണ് അവസാന ഘട്ട പട്ടികയിൽ ഇടം പിടിച്ചവർ.

ഡിസംബർ 2 വരെയാണ് വോട്ടിങ് കാലാവധി. ഡിസംബർ 14നാണ് വിജയികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് സല ആയിരുന്നു2017ലെ ജേതാവ്. റിയാദ് മഹ്റസ്, യായ ടൂറെ, ദിദിയർ ദ്രോഗ്ബ, എന്നീ പ്രമുഖരും ഇതിനു മുൻപ് ഈ അവാർഡ് നേടിയിട്ടുണ്ട്.

Advertisement