അലക്സാണ്ടർ നുബെലിന്റെ മെഡിക്കൽ പൂർത്തിയാക്കി ബയേൺ മ്യൂണിക്

- Advertisement -

ജർമൻ ഗോൾ കീപ്പർ അലക്സാണ്ടർ നുബെലിനെ സ്വന്തമാക്കി ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്. അഞ്ച് വർഷത്തെ കരാറിലാണ് ബയേൺ മ്യൂണിക് നുബെലിനെ സ്വന്തമാക്കിയത്. ഷാൽകെയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് അലക്സാണ്ടർ നുബെൽ ബയേൺ മ്യൂണിക്കിൽ എത്തുന്നത്.

കഴിഞ്ഞ ജനുവരിയിൽ തന്നെ താരം ബയേൺ മ്യൂണിക്കുമായി കരാർ ഉറപ്പിച്ചിരുന്നു. എന്നാൽ സീസൺ അവസാനം വരെ ഷാൽകെയിൽ തുടരാൻ താരത്തെ ബയേൺ മ്യൂണിക് അനുവദിക്കുകയായിരുന്നു. താരത്തിന്റെ മെഡിക്കൽ ഇന്നാണ് ബയേൺ മ്യൂണിക് പൂർത്തിയാക്കിയത്. കരാർ പ്രകാരം താരം 2025വരെ ബയേൺ മ്യൂണിക്കിൽ കളിക്കും.

നിലവിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ മാനുവൽ ന്യുയറുമായിട്ടാവും അലക്സാണ്ടർ നുബെലിന് മത്സരിക്കേണ്ടി വരുക. കുറച്ച് ദിവസം ദിവസം മുൻപ് മാത്രമാണ് മാനുവൽ ന്യുയർ ബയേൺ മ്യൂണിക്കിൽ പുതിയ രണ്ട് വർഷത്തെ കരാറിൽ ഏർപ്പെട്ടത്.

Advertisement