തിരുവനന്തപുരത്ത് ബൗളിംഗ് തിരഞ്ഞെടുത്ത് രോഹിത് ശര്‍മ്മ, ബുംറ ടീമിൽ ഇല്ല

Sports Correspondent

Indiarohit
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം ഗ്രീന്‍ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ(സ്പോര്‍ട്സ് ഹബ്) നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര വിജയിച്ചാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് എത്തുന്നത്.

കഴിഞ്ഞ മത്സരത്തിൽ കളിച്ചവരിൽ ഹാര്‍ദ്ദിക്, ഭുവി എന്നിവര്‍ക്ക് വിശ്രമം നൽകിയപ്പോള്‍ ജസ്പ്രീത് ബുംറയും ചഹാലും ടീമിൽ ഇടം കണ്ടെത്തിയില്ല. അതിന് പകരം ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, ദീപക് ചഹാര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Kagiso Rabada, Keshav Maharaj, Anrich Nortje, Tabraiz Shamsi

ഇന്ത്യ: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant(w), Dinesh Karthik, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Arshdeep Singh