മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമല്ല, ബ്രസീലിയൻ റൊണാൾഡോയാണ് മികച്ച താരമെന്ന് മൗറിനോ

Staff Reporter

എക്കാലത്തെയും മികച്ച താരം ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയാണെന്ന് വിഖ്യാത പരിശീലകൻ ജോസെ മൗറിനോ. മെസ്സിയെക്കാളും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും മികച്ച താരം ബ്രസീലിയൻ റൊണാൾഡോയാണെന്നും ജോസെ മൗറിനോ പറഞ്ഞു. മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നീണ്ട 15 വർഷങ്ങൾ മികച്ച താരങ്ങളായി നിലനിന്നിട്ടുണ്ടെങ്കിലും പ്രതിഭയുടെ കാര്യത്തിൽ ബ്രസീലിയൻ റൊണാൾഡോയെ മറികടക്കാൻ അവർക്ക് കഴിയില്ലെന്ന് മൗറിനോ പറഞ്ഞു.

ബോബി റോബ്‌സണ് കീഴിൽ ബ്രസീലിയൻ റൊണാൾഡോ കളിച്ചപ്പോഴാണ് താൻ കണ്ട ഏറ്റവും മികച്ച താരമാണ് റൊണാൾഡോയെന്ന് താൻ മനസ്സിലാക്കിയതെന്നും മൗറിനോ പറഞ്ഞു. റൊണാൾഡോയെ പരിക്ക് പിടികൂടിയില്ലായിരുന്നെങ്കിൽ താരത്തിന്റെ കരിയർ ഇതിലും മികച്ചതാവുമായിരുന്നെന്നും മൗറിനോ പറഞ്ഞു.  19മത്തെ വയസ്സിൽ റൊണാൾഡോയിൽ ഉണ്ടായിരുന്ന പ്രതിഭ ആസാമാന്യമായിരുന്നെന്നും പ്രതിഭയുടെ കാര്യത്തിൽ ഒരു താരത്തിനും റൊണാൾഡോയെ മറികടക്കാൻ കഴിയില്ലെന്നും മൗറിനോ പറഞ്ഞു.