ലോകകപ്പ് ഫൈനലിന്റെ ഓർമ്മ പുതുക്കൽ, ഇറ്റലിയും ബ്രസീലും നേർക്ക് നേർ

Jyotish

1994 ലെ അമേരിക്കൻ ലോകകപ്പിന്റെ ഓർമ്മകൾ പുതുക്കാൻ ഇറ്റലിയും ബ്രസീലും ഏറ്റുമുട്ടുന്നു. 25 വർഷങ്ങൾക്ക് ശേഷമാണ് ഇറ്റലിയുടേയും ബ്രസീലിന്റെയും വെറ്ററൻ താരങ്ങൾ ലോകകപ്പിന്റെ ഓർമ്മ പുതുക്കാൻ ഏറ്റുമുട്ടുന്നത്. 1994 ലെ ലോകകപ്പ് ഫൈനൽ നിശ്ചിത സമയത് ഗോൾ രഹരഹിതമനിലയിൽ ആയിരുന്നു.

പെനാൽറ്റിയിൽ ഇറ്റലിയെ തകർത്ത് ബ്രസീൽ ആണ് അന്ന് ലോകകപ്പ് ഉയർത്തിയത്. ദുംഗയും ബരേസിയും അടക്കം അന്നത്തെ ഫൈനലിൽ കളിച്ച താരങ്ങളിൽ പലരം ജനുവരി 9 നു നടക്കുന്ന ബ്രസീൽ മാസ്റ്റേഴ്സ് Vs ഇറ്റാലിയൻ മാസ്റ്റേഴ്സ് സൗഹൃദ മത്സരത്തിൽ കളിക്കും.

ലോകകപ്പ് ഫൈനലിലെ താരങ്ങൾക്ക് പുറമേ മറ്റ് വെറ്ററൻ താരങ്ങളും ഈ‌സൗഹൃദ മത്സരത്തിൽ പങ്കെടുക്കും. സ്ക്വാഡ് ഇങ്ങനെയാണ്.

ബ്രസീൽ: Taffarel, Gilmar, Cafu, Jorginho, Márcio Santos, Aldair, Ricardo Rocha, Ronaldão, Branco, Mauro Silva, Dunga, Mazinho, Bebeto, Zinho, Paulo Sérgio, Viola

ഇറ്റലി: Zola, Albertini, Baresi, Apolloni, Benarrivo, Berti, Costacurta, Casiraghi, Evani, Mussi, Massaro, Tassotti, Braglia, Vierchowod, Schillaci, Eranio, Rossi, Panucci