ബ്രസീലിന്റെ ഫോർവേഡ് എവർട്ടൺ സോറസിനായി യൂറോപ്യൻ ക്ലബുകൾ ശ്രമിക്കേണ്ടതില്ല. താരം ബ്രസീലിൽ പുതിയ കരാർ ഒപ്പുവെച്ചു. ബ്രസീലിയൻ ക്ലബായ ഗ്രെമിയോക്ക് വേണ്ടി കളിക്കുന്ന എവർട്ടൺ 2023 വരെ ഉള്ള കരാറിലാണ് ഒപ്പുവെച്ചത്. ഇനി 120 മില്യൺ റിലീസ് ക്ലോസ് നൽകിയാലെ എവർട്ടണെ യൂറോപ്യൻ ക്ലബുകൾക്ക് സ്വന്തമാക്കാൻ ആവുകയുള്ളൂ.
കോപ അമേരിക്കയിൽ ബ്രസീൽ ദേശീയ ടീമിനായി എവർട്ടൺ നടത്തിയ ഗംഭീര പ്രകടനങ്ങൾ യൂറോപ്യൻ ക്ലബുകളുടെ ആകെ ശ്രദ്ധ താരത്തിൽ എത്തിച്ചിടരുന്നു. കോപയിൽ മൂന്ന് ഗോളുകളും 2 അസിസ്റ്റും എവർട്ടൺ നേടിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ബ്രസീൽ കോപ ചാമ്പ്യന്മാരായതിൽ വലിയ പങ്കു തന്നെ ആയിരുന്നു അത്. 23കാരനായ താരത്തിനു വേണ്ടി എ സി മിലാൻ ആയിരുന്നു ഏറ്റവും മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ പുതിയ കരാറോടെ എ സി മിലാൻ അടക്കമുള്ള ക്ലബുകൾ എവർട്ടണായുള്ള ശ്രമം അവസാനിപ്പച്ചേക്കും.