അർദ്ധ സെഞ്ചുറിയോടെ രോഹിതും പൂജാരയും, ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

Photo: Twitter/@BCCI

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തിട്ടുണ്ട്.  നാലാം ദിവസത്തെ രണ്ടാം സെഷനിൽ രോഹിത് ശർമ്മയും പൂജാരയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യക്ക് 246 റൺസിന്റെ ലീഡ്.  ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയിലേക്ക് കുതിക്കുകയാണ്.

ചായക്ക് പിരിയുമ്പോൾ 84 റൺസുമായി രോഹിത് ശർമയും 75 റൺസുമായി പൂജാരയും നിലയുറപ്പിച്ചിരിക്കുകയാണ്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഇതുവരെ 154 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.  ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെ വിക്കറ്റ് മാത്രമാണ് നാലാം ദിവസം സൗത്ത് ആഫ്രിക്കക്ക് വീഴ്ത്താനായത്. ഇന്നത്തെ രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടപ്പെടാതെ 140 റൺസ് കൂട്ടിച്ചേർക്കാൻ ഇന്ത്യക്കായി.

Previous articleബെംഗളൂരു എഫ്സിക്ക് അവസാനം ഹോം ഗ്രൗണ്ട് തിരികെ ലഭിച്ചു
Next articleബ്രസീലിന്റെ എവർട്ടൺ ബ്രസീലിൽ തന്നെ തുടരും