അഞ്ചിൽ അഞ്ച് വിജയം! ഇക്വഡോറിനെയും ബ്രസീൽ പരാജയപ്പെടുത്തി

20210605 080255
Credit: Twitter
- Advertisement -

ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിന് തുടർച്ചയായ അഞ്ചാം വിജയം. ഇന്ന് ഇക്വഡോറിനെ നേരിട്ട ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ബ്രസീലിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. ഗോളവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ വലിയ വിജയം തന്നെ അവർക്കായേനെ. രണ്ടാം പകുതിയിലാണ് ഇന്ന് രണ്ടു ഗോളുകളും പിറന്നത്.

65ആം മിനുട്ടിൽ റിച്ചാർലിസൺ ബ്രസീലിന് ലീഡ് നൽകി. കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു പെനാൾട്ടിയിൽ നിന്ന് നെയ്മർ രണ്ടാം ഗോളും നേടി. നെയ്മറിന്റെ ആദ്യ പെനാൾട്ടി ഗോളിയുടെ കയ്യിൽ എത്തിയിരുന്നു എങ്കിലും വാർ പരിശോധനയിൽ ഒരിക്കൽ കൂടെ പെനാൾട്ടി എടുക്കാൻ വിധി ആവുകയും അത് ലക്ഷ്യത്തിൽ എത്തുകയുമായിരുന്നു. ബ്രസീൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചും വിജയിച്ചു ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള അർജന്റീനയെക്കാൾ നാലു പോയിന്റിന്റെ ലീഡ് ബ്രസീലിന് ഉണ്ട്.

Advertisement