ഏക ഗോളിന് ചിലിയെ വീഴ്ത്തി ബ്രസീൽ കുതിപ്പ് തുടരുന്നു

20210903 105350

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ബ്രസീലിന്റെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് ചിലിയെ നേരിട്ട ബ്രസീൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അത്ര സുന്ദരമായ ഫുട്ബോൾ അല്ല ബ്രസീൽ ഇന്ന് കളിച്ചത് എങ്കിലും വിജയിക്കാൻ അവർക്ക് ആയി. പ്രീമിയർ ലീഗ് താരങ്ങൾ ഇന്ന് ബ്രസീലിനായി ഇറങ്ങിയിരുന്നില്ല. മത്സരത്തിന്റെ 64ആം മിനുട്ടിൽ എവർട്ടൺ റിബേറോ ആണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. അധികം അവസരങ്ങൾ ബ്രസീൽ ഇന്ന് സൃഷ്ടിച്ചിരുന്നില്ല. നെയ്മറും ഇന്ന് നിറം മങ്ങി.

ഈ വിജയം ബ്രസീലിനെ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ഒന്നാമത് തന്നെ നിർത്തുന്നു. കളിച്ച ഏഴു മത്സരങ്ങളും വിജയിച്ച ബ്രസീലിന് 21 പോയിന്റാണ് ഉള്ളത്. അടുത്ത മത്സരത്തിൽ അർജന്റീനയെ ആണ് ബ്രസീൽ നേരിടേണ്ടത്.

Previous articleവെനിസ്വേലയെ തകർത്ത് അർജന്റീന
Next articleരണ്ടാം മെഡൽ നേടി ആവണി, ഒരു പാരാഒളിമ്പിക്‌സിൽ 2 മെഡൽ നേടുന്ന ആദ്യ വനിത