സൂപ്പർ താരം നെയ്മർ ജൂനിയർ രണ്ടാം പകുതിയിൽ നേടിയ ഗോളിൽ സമനില നേടി ബ്രസീൽ. കൊളംബിയയോട് 2-2 ന്റെ സമനിലയാണ് ബ്രസീൽ നേടിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്രസീൽ സമനില വഴങ്ങിയത്.
ആദ്യ പകുതിയിൽ പത്തൊൻപതാം മിനുട്ടിൽ കസെമിറോയുടെ ഗോളിൽ ബ്രസീൽ ലീഡ് എടുത്തു. നെയ്മറിന്റെ കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. പക്ഷെ 25 ആം മിനുട്ടിൽ ബ്രസീൽ പെനാൽറ്റി വഴങ്ങി. കിക്കെടുത്ത മുറിയേൽ പിഴവ് കൂടാതെ പന്ത് വലയിലാക്കി. സ്കോർ 1-1. 34 ആം മിനുട്ടിൽ മികച്ച കൗണ്ടർ അറ്റാക്കിന് ഒടുവിൽ മുറിയേൽ വീണ്ടും കൊളംബിയക്കായി ഗോൾ നേടിയതോടെ ആദ്യ പകുതിക്ക് മുൻപ് ലീഡെടുത്തു.
58 ആം മിനുട്ടിലാണ് ബ്രസീലിനെ രക്ഷിച്ച നെയ്മറിന്റെ ഗോൾ പിറന്നത്. ആൽവസിന്റെ കൃത്യമായ പാസ്സ് വലയിലേക്ക് തിരിച്ചു വിട്ടാണ് സൂപ്പർ താരം സ്കോർ 2-2 എന്ന നിലയിലാക്കിയത്. പിന്നീട് 84 ആം മിനുട്ടിൽ നെയ്മറിന്റെ ഷോട്ട് കൊളംബിയൻ ഡിഫൻസ് ബ്ലോക്ക് ചെയ്തത് ബ്രസീലിന് തിരിച്ചടിയായി. ബുധനാഴ്ച പെറുവിന് എതിരെയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം.