നെയ്മറിനെ ബാഴ്സലോണ ജനുവരിയിലും വാങ്ങില്ല

നെയ്മറിനെ ബാഴ്സലോണ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിലും വാങ്ങില്ല എന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബാർതമെയു. ഈ കഴിഞ്ഞ ട്രാൻസ്ഗർ വിൻഡോയിൽ നെയ്മറിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. പി എസ് ജി ആണ് തങ്ങളുടെ മുന്നിൽ നെയ്മറിനെ വിൽക്കാനുണ്ട് എന്ന് പറഞ്ഞ് എത്തിയത്. നെയ്മർ ബാഴ്സലോണയിലേക്ക് മാത്രമേ പോകു എന്ന് പി എസ് ജിയോട് പറഞ്ഞിരുന്നു. ബാർതമെയു പറഞ്ഞു.

എന്നാൽ പി എസ് ജി ശ്രമിച്ചത് അവർക്ക് വലിയ തുക ലഭിക്കാൻ ആയിരുന്നു. അതാണ് നെയ്മറിന്റെ നീക്കം നടക്കാതിരിക്കാൻ കാരണം. നെയ്മർ ബാഴ്സയിലേക്ക് തിരികെ വരാൻ ഒരുപാട് ശ്രമിച്ചു എന്നും ബർതമെയു പറഞ്ഞും ഭാവിയിൽ നെയ്മർ ബാഴ്സലോണയിലേക്ക് എത്താം എന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഈ വരുന്ന ജനുവരിയിൽ എന്തായാലും ബാഴ്സ നെയ്മറിനെ വാങ്ങില്ല എന്നും അദ്ദേഹം പറഞ്ഞു.