കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീം പിരിച്ചുവിടുന്നു, യുവതാരങ്ങളെ കൂട്ടത്തോടെ റിലീസ് ചെയ്യും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ റിസേർവ്സ് ടീമിനെ പിരിച്ചു വിടുന്നു. ഇനി റിസേർവ് ടീമിനെ നിലനിർത്തേണ്ടതില്ല എന്ന് തീരുമാനം ക്ലബ് എടുത്തത് പല യുവ താരങ്ങൾക്കും വലിയ തിരിച്ചടിയാകും. സാമ്പത്തിക ബാധ്യത കുറക്കുക എന്ന ലക്ഷ്യമാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്. ഇനി മുതൽ സെക്കൻഡ് ഡിവിഷനിലോ കേരള പ്രീമിയർ ലീഗിലോ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം ഉണ്ടാകില്ല.

കേരള പ്രീമിയർ ലീഗ്, സെക്കൻഡ് ഡിവിഷൻ എന്ന് തുടങ്ങി എല്ലാ ടൂർണമെന്റിലും അണ്ടർ 18 ടീമിനെ ഇറക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ഇപ്പോൾ അണ്ടർ 18 ലീഗിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 18 ടീമിനെ കളിപ്പിക്കുന്നത്. ഇനി ആ ടീം മറ്റു ടൂർണമെന്റുകളും കളിക്കും. റിസേർവ്സ് ടീമിന്റെ ഭാഗമായിരുന്ന ജിതിൻ എം എസ്, പ്രഗ്യാൻ എന്നീ താരങ്ങൾ ഒഴിച്ച് ബാക്കി എല്ലാ യുവതാരങ്ങളും ക്ലബ് വിടും. പലരെയും റിലീസ് ചെയ്യാൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.

ചില താരങ്ങളെ ഐ ലീഗ് ക്ലബുകളിലേക്കും മറ്റു പ്രാദേശിക ക്ലബുകളിലേക്കും ലോണിൽ അയക്കാനും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. അവസാന രണ്ട് മൂന്ന് വർഷങ്ങളായി റിസേർവ്സ് ടീമിനോടൊപ്പം ഉള്ള താരങ്ങളാണ് അപ്രതീക്ഷിതമായി ക്ലബ് വിടേണ്ടി വരുന്നത്.