സൗഹൃദ മത്സരത്തിൽ ബെൻസീമ റയലിനായി ഇറങ്ങി, ഫ്രാൻസിനൊപ്പം ഇറങ്ങാൻ സാധ്യതയില്ല

Newsroom

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ബെൻസീമ റയൽ മാഡ്രിഡിനായി ഇറങ്ങി. താരം പരിക്ക് മാറിയതിനു ശേഷം കളിക്കുന്ന ആദ്യത്തെ മത്സരമാണിത്. ഇന്നലെ ലെഗനെസിനെ നേരിട്ട റയൽ മാഡ്രിഡ് 1-1ന്റെ സമനില വഴങ്ങി. ബെൻസീമ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു.

Picsart 22 12 16 10 21 12 370

ടോണി ക്രൂസ്, അലാബ, നാചോ, മെൻഡി തുടങ്ങി പ്രധാന താരങ്ങൾ റയലിനായി കളത്തിൽ ഇറങ്ങി. ബെൻസീമ റയലിനായി ഇറങ്ങിയത് താരം ഫ്രാൻസിനൊപ്പം ലോകകപ്പ് ഫൈനലിൽ ഇറങ്ങില്ല എന്ന സൂചനകൾ ശക്തമാക്കുന്നു. താരം ഫൈനൽ കാണാൻ ആയി ഖത്തറിലേക്ക് പോകുമോ എന്ന കാര്യവും ഇതുവരെ വ്യക്തമല്ല. ഫ്രഞ്ച് പ്രസിഡന്റ് ബെൻസീമയെ ഖത്തറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Lunin; Lucas, Vallejo, Nacho, Mendy; Alaba, Kroos, Ceballos; Odriozola, Benzema, Mariano.