ബെംഗളൂരു യുണൈറ്റഡിനെ സമനിലയിൽ തളച്ച് രാജസ്ഥാൻ യുണൈറ്റഡ്

20211006 181515

ഐ ലീഗ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് ബെംഗളൂരു യുണൈറ്റഡിനെ സമനിലയിൽ തളച്ചു. ഐ ലീഗ് ക്വാളിഫയറിലെ ഫേവറിറ്റുകളിൽ ഒന്നാണ് ബെംഗളൂരു യുണൈറ്റഡ്. അവർ ഇന്ന് ആദ്യ പകുതിയുടെ അവസാനം മക്ജെനിലൂടെ ആണ് ലീഡ് എടുത്ത. സഞ്ജു എടുത്ത ഫ്രീകിക്കിക് നിന്നായിരുന്നു ഗോളവസരം വന്നത്. രണ്ടാം പകുതിയിൽ ശക്തമായി പൊരുതിയ രാജസ്ഥാൻ യുണൈറ്റഡ് 75ആം മിനുട്ടിൽ സമനില നേടി. സുഖ്ജിത് ആയിരുന്നു ഗോൾ സ്കോറർ.

രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമത് ആണ് ബെംഗളൂരു യുണൈറ്റഡ്. നാളെ നടക്കുന്ന മത്സരങ്ങളിൽ അര എഫ് സി ഡെൽഹി എഫ് സിയെയും, കേരള യുണൈറ്റഡ് കോർബറ്റ് എഫ് സിയെയും നേരിടും.

Previous articleഅലിസണെയും ഫബിനോയെയും ഒരു മത്സരത്തിൽ ലിവർപൂളിന് നഷ്ടമാകും
Next articleബൗളിംഗ് തിരഞ്ഞെടുത്ത് വിരാട് കോഹ‍്‍ലി, ലക്ഷ്യം രണ്ടാം സ്ഥാനം