ഭയം വേണ്ട, കാശ്മീരിൽ സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് ബെംഗളൂരു എഫ് സി

- Advertisement -

കാശ്മീരിൽ ചെന്ന് ഫുട്ബോൾ കളിക്കാൻ ആരും പേടിക്കേണ്ടതില്ല എന്ന് ബെംഗളൂരു എഫ് സി ഉടന ജിൻഡാൽ. കഴിഞ്ഞ ദിവസം കാശ്മീരിൽ കളിക്കാൻ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് പരാതി പറഞ്ഞ് മിനേർവ പഞ്ചാബ് ഐലീഗ് മത്സരം ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാശ്മീരിൽ കളിക്കാൻ തങ്ങൾ തയ്യാറാണെന്ന് പറഞ്ഞ് ബെംഗളൂരു എഫ് സി എത്തിയത്.

ഫുട്ബോൾ ഒരുമിപ്പിക്കാൻ ഉള്ളതാണെന്നും ഫുട്ബോൾ കളിക്ക് കാശ്മീരിൽ നല്ല കാലം കൊണ്ടുവരാൻ കഴിയും എന്നും പറഞ്ഞ ബെംഗളൂരു എഫ് സി ഉടമ റിയൽ കാശ്മീർ ക്ലബ് ആവശ്യപ്പെടുന്ന ദിവസം വന്ന് സൗഹൃദ മത്സരം കളിക്കാമെന്ന് അറിയിച്ചു. ബെംഗളൂരുവിന്റെ ഈ ആശയത്തെ വളരെ നല്ല രീതിയിലാണ് റിയൽ കാശ്മീരും എടുത്തത്. ഇരു ക്ലബുകളും ചർച്ച ചെയ്ത് അനുയോജ്യമായ തീയ്യതി കണ്ടെത്തി ഇരുടീമുകളും ശ്രീനഗറിൽ വെച്ച് സൗഹൃദ മത്സരം കളിക്കും.

Advertisement