ബെൻഫികയ്ക്ക് എതിരെയും മെസ്സി ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല

ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ ബെൻഫിക്കയെ നേരിടുമ്പോൾ മെസ്സി ടീമിൽ ഉണ്ടായേക്കില്ല. ലയണൽ മെസ്സിയുടെ ഫിറ്റ്നസ് സംബന്ധിച്ച് ചില ആശങ്കകൾ ഉള്ളതായി ക്ലബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലയണൽ മെസ്സി

ശനിയാഴ്ച റീംസിനെതിരായ പിഎസ്ജിയുടെ മത്സരത്തിലും മെസ്സി പരിക്ക് കാരണം കളിച്ചിരുന്നില്ല. നെയ്മറിനും ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ട്. ഈ സീസണിൽ ഇതുവരെ 13 മത്സരങ്ങൾ കളിച്ച മെസ്സി ഇതുവരെ എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും ടീമിനായി നേടിയിട്ടുണ്ട്. റെനാറ്റോ സാഞ്ചസ്, നൂനോ മെൻഡസ്, പ്രെസ്നെൽ കിംപെംബെ എന്നിവരും പരിക്കേറ്റ് പുറത്താണ്.