വാതുവെപ്പുകാരെ തൂക്കിലേറ്റണമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിയാൻദാദ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റിൽ വാതുവെപ്പ് നടത്തുന്നവർക്ക് കഠിന ശിക്ഷ നൽകണമെന്നും അവരെ തൂക്കിലേറ്റണമെന്നും മുൻ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദ്.  അവർ തങ്ങളുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും അതുകൊണ്ടുതന്നെ അവർക്ക് കഠിന ശിക്ഷ നൽകണമെന്നും മിയാൻദാദ് പറഞ്ഞു.

കളിക്കുന്ന ടീമിനോടും രാജ്യത്തോട് തെറ്റ് ചെയ്യുന്നവരോട് യാതൊരു സഹതാപവും ഇല്ലെന്നും അവർ രാജ്യദ്രോഹികൾ ആണെന്നും മിയാൻദാദ് പറഞ്ഞു. വാതുവെപ്പ് ഒരാളെ കൊല്ലുന്നതിന് തുല്യമാണെന്നും അത്കൊണ്ട് തന്നെ താരങ്ങളെ തൂക്കിലേറ്റണമെന്നും മിയാൻദാദ് പറഞ്ഞു. ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ കണ്ടാൽ ആൾകാർ വാതുവെപ്പ് നടത്തുന്നത് നിർത്തുമെന്നും മിയാൻദാദ് പറഞ്ഞു.

വാതുവെപ്പ് നടത്തിയ താരങ്ങളെ തിരിച്ചു ടീമിൽ കൊണ്ടുവരുന്നതിലൂടെ പാകിസ്ഥാൻ  ക്രിക്കറ്റ് ബോർഡ് ചെയ്തത് ശെരിയല്ലെന്നും ഈ താരങ്ങളെ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നവർ ലജ്ജിക്കണമെന്നും മിയാൻദാദ് പറഞ്ഞു. വാതുവെപ്പ് നടത്തുന്ന താരങ്ങൾ അവരുടെ മാതാപിതാക്കളോടും സ്വന്തം കുടുംബത്തോടും ആത്മാർത്ഥ ഇല്ലാത്തവരാണെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.