ബയേണിനെ മറികടന്ന് യുവന്റസ്

- Advertisement -

പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ബയേണിനെ മറികടന്ന് യുവന്റസ്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. അരങ്ങേറ്റകാരൻ ആന്ദ്രേ ഫവെല്ലിയാണ് രണ്ട് ഗോളുകളും സ്വന്തമാക്കിയത്.

ലോകകപ്പിൽ കളിച്ച പ്രധാന താരങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. മത്സരം അര മണിക്കൂർ പിന്നിട്ടപോയാണ് ഫാവെല്ലിയുടെ ആദ്യ ഗോൾ പിറന്നത്. മാർക്കിസിയോയുടെ പാസിൽ നിന്നാണ് താരം ഗോൾ നേടിയത്. 8 മിനുട്ടുകൾക്ക് ശേഷം താരം വീണ്ടും ഗോൾ കണ്ടെത്തി. ഇത്തവണ അലക്‌സ്സൻഡ്രോയുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement