ചാരിറ്റി മത്സരത്തിലും ത്രില്ലർ ഫിനിഷ്, മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും സമനിലയിൽ | Report

Newsroom

20220825 031908
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ക്യാമ്പ്നുവിൽ നടന്ന ചാരിറ്റി മത്സരത്തിൽ ബാഴ്സലോണയും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. സൗഹൃദ മത്സരം ആയിരുന്നു എങ്കിലും ത്രില്ലിങ് ഫിനിഷ് ആണ് ഇന്ന് മത്സരത്തിന് ലഭിച്ചത്. 6 ഗോളുകൾ പിറന്ന മത്സരം 3-3 എന്ന നിലയിൽ അവസാനിച്ചു. 98ആം മിനുട്ടിൽ ഗോളിൽ ആണ് സിറ്റി സമനില പിടിച്ചത്.

ബാഴ്സലോണ

21ആം മിനുട്ടിൽ യുവ സ്ട്രൈക്കർ ആല്വാരസിന്റെ ഗോളിൽ സിറ്റിയാണ് മുന്നിൽ എത്തിയത്. ഈ ഗോളിന് 29ആം മിനുട്ടിൽ ഒരു വോളിയിലൂടെ ഔബാമയങ് മറുപടി നൽകി. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ഡിയോങ്ങിന്റെ ഗോൾ ബാഴ്സയെ 2-1ന് മുന്നിൽ എത്തിച്ചു. ഇതിന് 71ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി യുവതാരം പാൾമൽ മറുപടി നൽകി. സ്കോർ 2-2

ഡിപായുടെ 79ആം മിനുട്ടിലെ ഗോൾ വീണ്ടും ബാഴ്സലോണയ്ക്ക് ലീഡ് നൽകി. പിന്നീട് 98ആം മിനുട്ടിലെ മെഹ്റസിന്റെ ഒരു ഗോളാണ് സിറ്റിക്ക് സമനില നേടിക്കൊടുത്തത്.