ആന്റണിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് 90 മില്യൺ വാഗ്ദാനം ചെയ്തു, പുതിയ ബിഡ് സമർപ്പിച്ചു | Exclusive

20220825 015746

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലേക്ക് തന്നെ വരണം എന്ന് ഉറപ്പിച്ചിരിക്കുന്ന അയാക്സിന്റെ താരം ആന്റണിക്കായി യുണൈറ്റഡ് പുതിയ ബിഡ് സമർപ്പിച്ചു. 90 മില്യൺ യൂറോയുടെ ബിഡ് ആണ് സമർപ്പിച്ചിരിക്കുന്നത്. നേരത്തെ യുണൈറ്റഡ് 80 മില്യൺ വാഗ്ദാനം ചെയ്തപ്പോൾ അയാക്സ് നിരസിച്ചിരുന്നു. ഈ പുതിയ ബിഡ് അയാക്സ് സ്വീകരിക്കും എന്നാണ് സൂചന. അടുത്ത 48 മണിക്കൂറിൽ ട്രാൻസ്ഫർ നടക്കാനും അടുത്ത യുണൈറ്റഡ് മത്സരത്തിന്റെ ഭാഗമാകാനും ആന്റണി ആഗ്രഹിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ്

ക്ലബ് വിടാൻ അനുവദിക്കാത്തത് കൊണ്ട് ആന്റണി അയാക്സിനിപ്പം പരിശീലനം നടത്താൻ വിസമ്മതിച്ചിരുന്നു. ഇതിനകം നാലു വലിയ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തി കഴിഞ്ഞു. ആന്റണിയുടെ സൈനിംഗ് യുണൈറ്റഡ് ആരാധകർക്ക് ഏറെ സന്തോഷം നൽകും.

22കാരനായ ആന്റണി അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. യുണൈറ്റഡ് അറ്റാക്കിൽ ആന്റണി അത്ഭുതങ്ങൾ കാണിക്കും എന്ന് പ്രതീക്ഷിക്കാം.