ബാഴ്സലോണക്ക് തിരിച്ചടി: ഡാനി ഓൾമോയ്ക്ക് പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1


ലാ ലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണ 3-1 ന് വിജയിച്ചെങ്കിലും, ക്ലബ്ബിന് കനത്ത തിരിച്ചടി. വിജയഗോൾ നേടിയ പ്രധാന മിഡ്ഫീൽഡർ ഡാനി ഓൾമോയ്ക്ക് 65-ാം മിനിറ്റിൽ പരിക്കേറ്റതാണ് വിനയായത്. തോളിന് സ്ഥാനചലനം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അസുഖകരമായ രീതിയിൽ വീണ താരത്തെ വേദനയോടെ കളിക്കളത്തിൽ നിന്ന് മാറ്റേണ്ടി വന്നു.

???? ???? ??????????? ?????????
ഡാനി ഓൽമോ പരിക്കേറ്റ് കളത്തിൽ


മുൻഡോ ഡിപോർട്ടീവോ, ഡിയാരിയോ സ്പോർട്, ഫാബ്രിസിയോ റൊമാനോ തുടങ്ങിയ മാധ്യമങ്ങൾ പരിക്ക് സ്ഥിരീകരിച്ചു. ഇതോടെ കുറഞ്ഞത് മൂന്ന് മുതൽ നാല് ആഴ്ച വരെ, അതായത് 2026 ജനുവരി വരെ ഓൾമോക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ഇതോടെ 2025-ൽ ബാഴ്‌സലോണയുടെ ബാക്കിയുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാനാകില്ല.


മുമ്പ് ആർ.ബി. ലീപ്‌സിഗിൽ കളിക്കുമ്പോൾ ഇതേ തോളിന് സ്ഥാനചലനം സംഭവിക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തിട്ടുണ്ട്. അതിനാൽ, പ്രാഥമിക പരിശോധനകൾ നടക്കാനിരിക്കെ തന്നെ, കൂടുതൽ കാലം വിശ്രമം വേണ്ടിവരുമോ എന്ന ആശങ്കയുണ്ട്.