ബാഴ്സലോണയിലേക്ക് വരില്ല എന്ന് മെസ്സി, നാളെ കൊറോണ പരിശോധനയ്ക്ക് എത്തില്ല

- Advertisement -

ബാഴ്സലോണ വിടുക ആണ് എന്ന് തന്നെ സൂചന നൽകുകയാണ് സൂപ്പർ താരം മെസ്സി. താരം നാളെ ക്ലബിൽ മടങ്ങി എത്തേണ്ടതായിരുന്നു. എന്നാലെ നാളെ നടക്കുന്ന കൊറോണ പരിശോധനയിൽ പങ്കെടുക്കില്ല എന്നും പരിശീലനത്തിനായി ടീമിനൊപ്പം ചേരില്ല എന്നും മെസ്സി ഇപ്പോൾ ബാഴ്സലോണ ക്ലബിനെ അറിയിച്ചിരിക്കുകയാണ്. താൻ ക്ലബ് വിടാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് മെസ്സി കൂടുതൽ വ്യക്തമാക്കുകയാണ് ഈ പുതിയ നിലപാടിലൂടെ.

നാളെ ബാഴ്സലോണ താരങ്ങൾ എല്ലാം കൊറോണ പരിശോധനയ്ക്ക് എത്താൻ ആണ് നിർദ്ദേശം. എന്നിട്ട് മറ്റന്നാൽ ക്ലബ് പുതിയ പരിശീലകൻ കോമാന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്നുമുണ്ട്. എന്നാൽ മെസ്സി പരിശീലനത്തിന് ഒപ്പം ചേരില്ല‌. ബാഴ്സലോണയിൽ എത്തിയ ശേഷം ആദ്യമായാണ് മെസ്സി പരിശീലനത്തിൽ നിന്ന് മാറി നിൽക്കുന്നത്. ക്ലബ്ബ് വിടാൻ വേണ്ടി റിലീസ് ക്ലോസ് ഒഴിവാക്കി കൊടുക്കുക ആണ് മെസ്സിയുടെ ഇപ്പോഴത്തെ ആവശ്യം. മെസ്സി ഫ്രീ ഏജന്റായി തന്നെ ബാഴ്സലോണ വിടും എന്നാണ് മെസ്സിയുടെ വക്കീലിനെ ഉദ്ധരിച്ച് വാർത്തകൾ വരുന്നത്.

എന്തായാലും ബാഴ്സലോണയിൽ മഞ്ഞ് ഉരുകുന്നതിനുള്ള സാധ്യതകൾ ഇപ്പോൾ ഫുട്ബോൾ ലോകം കാണുന്നില്ല. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ എത്തിയേക്കും എന്നാണ് ഇപ്പോഴും ശക്തമായ സൂചനകൾ.

Advertisement