അണ്ടർ 18 സാഫ് കപ്പ്; ബംഗ്ലാദേശ് ഫൈനലിൽ

- Advertisement -

നേപ്പാളിൽ നടക്കുന്ന അണ്ടർ 18 സാഫ് കപ്പിൽ ബംഗ്ലാദേശ് ഫൈനലിലേക്ക് കടന്നു. ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ ഭൂട്ടാനെ തോൽപ്പിച്ചാണ് ബംഗ്ലാദേശ് സെമിയിലേക്ക് കടന്നത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബംഗ്ലാദേശിന്റെ വിജയം. തുടർച്ചയായ രണ്ടാം തവണയാണ് ബംഗ്ലാദേശ് അണ്ടർ 28 സാഫ് കപ്പിന്റെ ഫൈനലിൽ എത്തുന്നത്.

ഇന്ന് തന്നെ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ മാൽഡീവ്സിനെ നേരിടും. വിജയിക്കുക ആണെങ്കിൽ ഇന്ത്യ ബംഗ്ലാദേശ് ഫൈനൽ കാണാൻ ആകും. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശും ഇന്ത്യയും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചത്.

Advertisement