” ബാലൻ ഡി ഓർ പോരാട്ടം ലെവൻഡോസ്കിയും മെസ്സിയും ബെൻസിമയും തമ്മിൽ “

Img 20211012 182528

ബാലൻ ഡി ഓർ പോരാട്ടം നടക്കുന്നത് റോബർട്ട് ലെവൻഡോസ്കിയും ലയണൽ മെസ്സിയും കെരീം ബെൻസിമയും തമ്മിലാണെന്നാണ് ഫ്രാൻസിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ലെക്വിപെ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ലെവൻഡോസ്കി, മെസ്സി, ബെൻസിമ എന്നീ താരങ്ങൾക്ക് അനുകൂലമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. ബാലൻ ഡി ഓറിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന മൂന്ന് താരങ്ങൾ ഇവരാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, എംബപ്പെ, ജോർഗീഞ്ഞോ, കാന്റെ എന്നിവർ ഇവർക്ക് പിന്നിലായാണ് വോട്ടിംഗ് പ്രയോരിറ്റി ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചത്. 2021ലെ ടീം ട്രോഫികളും വ്യക്തിപരമായ പ്രകടനവും, ഓവറോൾ കരിയർ പെർഫോമൻസ്, തുടങ്ങി പലഘടകങ്ങളാണ് ബാലൻ ഡി ഓറിനായുള്ള ക്രൈറ്റീരിയയായി പരിഗണിക്കുന്നത്. ഒക്ടോബർ അവസാനം വരെയാണ് വോട്ടിംഗ് നടക്കുന്നത്. നവംബർ 29ന് ബാലൻ ഡെ ഓർ പ്രഖ്യാപിക്കും.