ലങ്കയ്ക്ക് വേണ്ടി കളിക്കുവാന്‍ തയ്യാറെന്ന് വ്യക്തമാക്കി ആഞ്ചലോ മാത്യൂസ്

ലങ്കയ്ക്കായി സെലക്ഷന് താന്‍ തയ്യാറാണെന്ന് അറിയിച്ച് ആഞ്ചലോ മാത്യൂസ്. കഴിഞ്ഞ ജൂലൈയിൽ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ആഞ്ചലോ മാത്യൂസ് വിരമിക്കൽ തീരുമാനത്തിലേക്ക് എത്തിയെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും താരം തന്നെ ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുകയാണുണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര ടൂറുകളെ മുന്‍ നിര്‍ത്തി മാത്യൂസ് ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തിലെ സ്ക്വാഡ്സ് ട്രെയിനിംഗിൽ ഉടന്‍ ചേരുമെന്നാണ് ബോര്‍ഡിന്റെ മീഡിയ റിലീസ് വന്നെത്തിരിക്കുന്നത്.

ശ്രീലങ്കയെ 386 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിനിധീകരിച്ചയാളാണ് ആഞ്ചലോ മാത്യൂസ്.