ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഫ്രാൻസ ഇന്ന് രാത്രിയാണ് ചടങ്ങ് നടക്കുന്നത്. മികച്ച പുരുഷ താരത്തിനുള്ള ബാലൻ ഡി ഓർ സാധ്യതയിൽ മെസ്സിയും വാൻ ഡൈകും മാത്രമാണ് ഇപ്പോൾ ഉള്ളത്. ഫ്രഞ്ച് മാധ്യമങ്ങൾ പുറത്ത് വിട്ട ചില വോട്ട് കണക്കിൽ മെസ്സി ഒന്നാമതും വാൻ ഡൈക് രണ്ടാമതുമാണ് ഉള്ളത്. റൊണാൾഡോയ്ക്ക് നാലാം സ്ഥാനമാകും എന്നും അഭ്യൂഹങ്ങൾ ഉണ്ട്.
അവാർഡിനായി 30പേരാണ് നോമിനേഷനിൽ ഉള്ളത്. അവാർഡിനായുള്ള വോട്ടെടുപ്പ് നേരത്തെ തന്നെ അവസാനിച്ചിരുന്നു. മെസ്സിയാണ് വിജയിച്ചത് എന്നതിനാൽ ഫ്രാൻസ് ഫുട്ബോൾ അധികൃതർ ബാഴ്സലോണയിൽ എത്തിയതായും മെസ്സിയുടെ ചിത്രങ്ങളും അഭിമുഖവും എടുത്തതായും നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു. നേരത്തെ ഫിഫ ബെസ്റ്റ് വിജയിച്ച മെസ്സി തന്നെയാകും ബാലൻ ഡി ഓറും നേടുക എന്ന് ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തിയിരുന്നു. മെസ്സി ഇത്തവണ ജേതാവ് ആവുകയാണെങ്കിൽ അത് മെസ്സിയുടെ ആറാമത്തെ ബാലൻ ഡി ഓർ ആകും. ലോകത്ത് ഇതുവരെ ആരും 6 തവണ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയിട്ടില്ല. രാത്രി ഒരു മണിക്ക് നടക്കുന്ന ചടങ്ങ് തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാം.