“നിരാശ മാത്രം, കേരള ബ്ലാസ്റ്റേഴ്സ് ഇതിലും നല്ല ഫലങ്ങൾ അർഹിക്കുന്നു”

ഇന്നലെ ഗോവയോട് ഏറ്റ സമനില നിരാശ മാത്രമെ നൽകുന്നുള്ളൂ എന്ന് കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം സിഡോഞ്ച. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനായി തന്റെ ആദ്യ ഗോൾ നേടിയെങ്കിലും സിഡോഞ്ചയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിനെ ജയിപ്പിക്കാൻ ആയിരുന്നില്ല. 2-2 എന്ന സമനിലയാണ് കേരളൻ വഴങ്ങിയ. ലീഗിൽ ആറു മത്സരങ്ങൾ കഴിഞ്ഞിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ആകെ ഒരു വിജയം മാത്രമെ ഉള്ളൂ.

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവരുടെ പരമാവധി പരിശ്രമിച്ചു എന്ന് സിഡോഞ്ച പറഞ്ഞു. പക്ഷെ വിജയിക്കാൻ ആയില്ല. ഇത് കടുത്ത നിരാശ നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഈ സീസണിൽ ഇതുവരെ ഇതുതന്നെയാണ് അവസ്ഥ. ഐ എസ് എൽ ഇങ്ങനെ ആണെന്നും സിഡോഞ്ച പറഞ്ഞു‌. കേരള ബ്ലാസ്റ്റേഴ്സ് പല മത്സരങ്ങളിലും തങ്ങൾക്കു ലഭിച്ചതിനേക്കാൾ നല്ല ഫലങ്ങൾ അർഹിച്ചിരുന്നു എന്നും മധ്യനിര താരം പറഞ്ഞു‌‌