ഗരെത് ബെയ്ലിന്റെ കളി ഇനി അമേരിക്കയിൽ

Newsroom

വെയിൽസ് ക്യാപ്റ്റൻ ഗരെത് ബെയ്ല് ഇനി അമേരിക്കയിൽ ഫുട്ബോൾ കളിക്കു. മേജർ സോക്കർ ലീഗ് ക്ലബായ ലോസ് ആഞ്ചൽസ് എഫ് സി ആണ് ബെയ്ലിനെ സ്വന്തമാക്കിയത്. ബെയ്ല് ഇതാദ്യമായാണ് യൂറോപ്യൻ ഫുട്ബോൾ വിട്ടു പോകുന്നത്. 2023 വരെയുള്ള കരാർ അദ്ദേഹം എൽ എ എഫ് സിയിൽ ഒപ്പുവെച്ചു. അടുത്തിടെ മുൻ യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനിയെയും ലോസ് ആഞ്ചൽസ് സൈൻ ചെയ്തിരുന്നു.

ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ ബെയ്ലിന്റെ റയൽ മാഡ്രിഡ് കരാർ അവസാനിക്കുകയും താരം ക്ലബ് വിടുകയും ചെയ്തിരുന്നു. അവസാന ഒമ്പത് വർഷമായി റയൽ മാഡ്രിഡിന്റെ ഒപ്പം ആയിരുന്നു ഗരെത് ബെയ്ല്.

റയൽ മാഡ്രിഡിൽ ബെയ്ലിന് മികച്ച കരിയർ ആയിരുന്നു എങ്കിലും അവസാന വർഷങ്ങളിൽ ക്ലബും ബെയ്ലുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 32കാരനായ വെയിൽസ് താരം 2013ൽ സ്പർസിൽ നിന്നായിരുന്നു റയൽ മാഡ്രിഡിലേക്ക് എത്തിയത്. സ്പർസിൽ ഒരു കിരീടവും നേടാൻ കഴിയാതിരുന്ന ബെയ്ല് റയൽ മാഡ്രിഡിൽ 5 ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 16 കിരീടങ്ങൾ നേടിയാണ് മടങ്ങുന്നത്.