ചെൽസിയുടെ ബകയൊകോ എ സി മിലാനിലേക്ക്

ചെൽസിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ തിമൊ ബകയൊകോ അവസാനം ക്ലബ് വിടുന്നു. 2017ൽ വലിയ പ്രതീക്ഷയോടെ ചെൽസിയിൽ എത്തിയ ബകയൊകോയ്ക്ക് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിരുന്നില്ല. അവസാന രണ്ട് സീസണിലും ബൊകയോകോയെ ചെൽസി ലോണിൽ അയക്കുക ആയിരുന്നു. ഈ സീസണിൽ മൊണാക്കോയിൽ ആയിരുന്നു താരം ലോണിൽ കളിച്ചത്. ഇപ്പോൾ എ സി മിലാനാണ് താരത്തിനായി രംഗത്ത് വന്നത്.

ഒരു സീസൺ മുമ്പ് ബകയോകോ മിലാനിൽ ലോണിൽ കളിച്ചിരുന്നു. ഇപ്പോൾ 3 മില്യൺ നൽകി ലോണിൽ ബകയോകോയെ സ്വന്തമാക്കൊയ ശേഷം ഈ സീസൺ അവസാനം താരത്തെ 30 മില്യൺ നൽകി സ്ഥിര കരാറിൽ സ്വന്തമാക്കാൻ ആണ് മിലാൻ ആലോചിക്കുന്നത്. 25കാരനായ താരം പണ്ട് മൊണാക്കോയിലും റെന്നെസിലും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

Previous article‘ഇതെന്റെ നാട്… കേരളത്തിനായി പൊരുതും’: സഹൽ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം ഇതാണ് എന്റെ നാട്, എന്റെ ആളുകൾ, എന്റെ വീട്. ഞാൻ ഇവിടെതന്നെ തുടരും – സഹൽ
Next articleസുദേവയ്ക്ക് ഒപ്പം ശ്രീനിധിയും ഐലീഗിൽ