“ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ” – ചേത്രി

ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ആണ് എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രണ്ട് ക്ലബുകളുടെയും ആരാധക കൂട്ടം അത്രയും വലുതാണ്. അതുകൊണ്ട് തന്നെ അവർ വലിയ ക്ലബുകളായി തുടരും. ഛേത്രി പറഞ്ഞു. ഈ രണ്ടു ക്ലബുകളുടെയും ചരിത്രം നോക്കിയാൽ ഇഷ്ടം പോലെ കിരീടങ്ങൾ കാണാം. ഛേത്രി പറഞ്ഞു.

ഇപ്പോൾ കിരീടം നേടാത്തത് ഈ ക്ലബുകൾക്ക് പ്രശ്നമാണ്. പക്ഷെ ഇത് മോശം കാലം മാത്രമണെന്നും ഈ രണ്ട് ക്ലബുകളും ഫോമിലേക്ക് ഉടൻ തിരികെയെത്തും എന്നും ഛേത്രി പറഞ്ഞു. ചെന്നൈ സിറ്റിയെ പോലുള്ള പുതിയ ക്ലബുകൾ മികച്ച രീതിയിൽ കളിക്കുന്നു എന്നതും ബഗാനും ഈസ്റ്റ് ബംഗാളിനും കിരീടം കിട്ടാതിരിക്കാൻ കാരണമാണെന്നും ഛേത്രി പറഞ്ഞു. ഈ രണ്ട് ക്ലബുകളും ഐ എസ് എലിലേക്ക് വരണമെന്നും അവർക്കെതിരെ കളിക്കണമെന്നുമാണ് ആഗ്രഹം എന്നും ഛേത്രി പറഞ്ഞു.