രണ്ടാം AWES കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഗോകുലം ഇന്ന് ഇറങ്ങും. ഇന്ന് ഒ എൻ ജി സിക്കെതിരെ ആണ് ഗോകുലം എഫ് സിയുടെ ആദ്യ മത്സരം. രണ്ട് ദിവസം മുമ്പാണ് AWES കപ്പിന് തുടക്കമായത്. സ്പോർടിംഗ് ഗോവ, സീസ ഒ എൻ ജി സി എ എന്നീ മികച്ച ക്ലബുകൾക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് ഗോകുലം എഫ് സി ഉള്ളത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്പോർടിംഗ് ഗോവ സീസ അക്കാദമിയെ തോൽപ്പിച്ചിരുന്നു.
കഴിഞ്ഞ AWES കപ്പിൽ റണ്ണേഴ്സ് അപ്പായിരുന്നു ഗോകുലം എഫ് സി. ഫൈനലിൽ ഡെംപോയോട് പെനാൾട്ടിയിൽ ആയിരുന്നു ഗോകുലം കിരീടം കൈവിട്ടത്. പുതിയ പരിശീലകൻ ഫെർണാണ്ടോ വരേലയുടെ കീഴിൽ ഉള്ള ഗോകുലത്തിന്റെ ആദ്യ ദേശീയ ടൂർണമെന്റാണിത്. വരേലയുടെയും ഗോകുലത്തിന്റെ പുതിയ താരങ്ങളുടെയും മികച്ച ഒരു തുടക്കത്തിനാണ് കേരള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.
ഇന്ന് വൈകിട്ട് നാലു മണിക്കാണ് മത്സരം.