ഓസ്‌ട്രേലിയൻ ഫുട്ബോൾ ലീഗിലെ താരത്തിനും കൊറോണ

Photo: twitter/NewcastleJetsFC

ഓസ്‌ട്രേലിയൻ ഫുട്ബോൾ ലീഗിലെ ന്യൂ കാസിൽ ജെറ്റ്‌സിന്റെ താരത്തിനും കൊറോണ. ഇത് ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരത്തിന് കൊറോണ പോസിറ്റീവ് ആവുന്നത്. കഴിഞ്ഞ ആഴ്ച ന്യൂ കാസിൽ ജെറ്റ്‌സിന്റെ ബ്രിസ്ബൺ റോറിനെതിരായ മത്സരത്തിലും മെൽബോൺ സിറ്റിക്കെതിരായ മത്സരത്തിലും കളിച്ച താരത്തിനാണ് കൊറോണ സ്ഥിരീകരിച്ചത്.

എന്നാൽ താരത്തിന്റെ പേര് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. താരം വിമാന യാത്രക്ക് മുൻപ് നടത്തിയ ടെസ്റ്റിലാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ താരത്തെയും കുടുംബത്തെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.  നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 22 വരെ ഓസ്ട്രേലിയയിലെ എ ലീഗ് നിർത്തിവെക്കാൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരുന്നു.

Previous articleഫുട്ബോൾ സീസൺ നഷ്ടപ്പെട്ടേക്കാമെന്ന സൂചന നൽകിയ യുവേഫ പ്രസിഡന്റ്
Next articleകൊറോണക്കെതിരെ പോരാടുന്നതിനുള്ള സന്നദ്ധപ്രവർത്തകയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ