റയലിൽ ക്രിസ്റ്റ്യാനോ എന്ന പോലെയാണ് ആഴ്‌സണലിൽ ഒബമയാങ് – സെബല്ലോസ്

- Advertisement -

തന്റെ പുതിയ ആഴ്‌സണൽ സഹതാരം ഒബമയാങിനെ ക്രിസ്റ്റ്യാനോ റൊണോൾഡോയും ആയി താരതമ്യം ചെയ്ത് ഡാനി സെബല്ലോസ്. റയൽ മാഡ്രിഡിൽ നിന്ന് ഈ സീസണിൽ വായ്‌പ അടിസ്‌ഥാനത്തിൽ ആഴ്‌സണലിൽ എത്തിയ സ്പാനിഷ് താരമായ സെബല്ലോസ് മുമ്പ് റയലിൽ ക്രിസ്റ്റ്യാനോക്ക് ഒപ്പം കളിച്ച താരം ആണ്. ഒബമയാങിന്റെ കളിരീതി റോണോൾഡോയുടേതുമായി താരതമ്യം ചെയ്ത സെബല്ലോസ് ഇരു താരങ്ങളും ഗോളടിക്കാൻ വേണ്ടി ജീവിക്കുന്നവർ ആണെന്നും അതിനാൽ തന്നെ ഗോളിന് മുമ്പിൽ എന്ത് ചെയ്യണം എന്ന് ഇരുവർക്കും നന്നായി അറിയാം എന്നും സെബല്ലോസ് നിരീക്ഷിച്ചു.

അതേപോലെ തന്റെ ആഴ്‌സണലിലെ ദിനങ്ങൾ താൻ വളരെയധികം ആസ്വദിക്കുന്നതായി പറഞ്ഞ സെബല്ലോസ് ലണ്ടൻ നഗരവും പ്രീമിയർ ലീഗും തനിക്ക് ഒരുപാട് ഇഷ്ടമായി എന്നും കൂട്ടിച്ചേർത്തു. കളത്തിൽ തനിക്ക് എന്ത് ചെയ്യാൻ ആവും എന്ന് പ്രീമിയർ ലീഗും ആഴ്‌സണൽ ആരാധകരും ഇനിയും കാണാൻ കിടക്കുന്നതായും പറഞ്ഞു സെബല്ലോസ്. ഒബമയാങിന് പിറമെ സഹതാരം അലക്‌സാണ്ടർ ലാകസെറ്റെയും പുകഴ്ത്തി സെബല്ലോസ്. ആഴ്‌സണൽ ടീമിലെ ഏറ്റവും മികച്ച താരം ലാകസെറ്റെ എന്നായിരുന്നു സ്പാനിഷ് താരത്തിന്റെ പ്രതികരണം. തന്റെ ആദ്യമത്സരങ്ങളിൽ തന്നെ മികച്ച പ്രകടനം നടത്തിയ സെബല്ലോസ് ആഴ്‌സണൽ ആരാധകർക്ക് ഇടയിൽ ഇതിനകം തന്നെ പ്രിയപ്പെട്ട താരമായി കഴിഞ്ഞു.

Advertisement