എ ടി കെ കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഗോകുലം എഫ് സി

- Advertisement -

പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഐ എസ് എൽ വമ്പന്മാരായ എ ടി കെ കൊൽക്കത്തയെ ഗോകുലം എഫ് സി തകർത്തെറിഞ്ഞു. ഇന്ന് രണ്ടു ടീമുകളും നേർക്കുനേർ വന്നപ്പോൾ വൻ വിജയം തന്നെയാണ് ഗോകുലം സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഗോകുലത്തിനായി യുവ മലയാളി താരം ഗനി നിഗം ഇരട്ട ഗോളുകൾ നേടി.

മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ, തിയാഗോ ഒലിവേര എന്നിവരാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്‌ ഗോകുലത്തിന്റെ ഐ എസ് എൽ ടീമുമായുള്ള രണ്ടാം സൗഹൃദ മത്സരമായിരുന്നു ഇത്. രണ്ട് ദിവസം മുമ്പ് നടന്ന മത്സരത്തിൽ പൂനെ സിറ്റിയെ നേരിട്ട ഗോകുകം എഫ് സി 2-3 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.

Advertisement