“സാവിയെ വിളിച്ച് ഭാവിയിൽ എന്ത് നടക്കുമെന്ന് അറിയണം” ഖത്തർ പരിശീലകൻ

സാവിയുടെ പ്രവചനം പോലെ ഖത്തർ കപ്പ് അടിച്ചത് ഫുട്ബോൾ ലോകത്തെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ്. ഏഷ്യൻ കപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുന്നെ ഒരു സ്വലാര്യ ചാനലിൽ ആയിരുന്നു ഏഷ്യൻ കപ്പ് മുഴുവൻ സാവി പ്രവചിച്ചത്. അതൊക്കെ ഫലിക്കുകയും ചെയ്തു. സാവിയുടെ പ്രവചനത്തിൽ ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചേസും അത്ഭുതം പ്രകടിപ്പിച്ചു.

താൻ ഉടൻ തന്നെ സാവിയെ വിളിക്കും എന്നും എന്തൊക്കെ ഭാവിയിൽ നടക്കണം എന്ന് അറിയണമെന്നും ഖത്തർ പരിശീലകൻ തമാശയായി പറഞ്ഞു. ഖത്തറിന്റെ വരും മത്സരങ്ങളുടെ ഫലവും സാവിയോട് ചോദിക്കണം. എന്താണ് നടക്കുക എന്ന് അറിയാമെങ്കിൽ സനാധാനത്തിൽ ഇരിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. സാവി ടീമിന് എപ്പോഴും മികച്ച പിന്തുണയാണ് നൽകാറ്. സാവി കളത്തിന് പുറത്തും വലിയ മനുഷ്യനാണ് എന്നും ഖത്തർ പരിശീലകൻ പറഞ്ഞു.

Previous articleആഷസിനു ശേഷം ഗ്രെഗ് ചാപ്പല്‍ ഓസ്ട്രേലിയയുടെ സെലക്ഷന്‍ പാനലില്‍ നിന്ന് രാജിവയ്ക്കും
Next articleബാഴ്സയിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹം, പക്ഷെ ബുദ്ധിമുട്ടേറിയത് – സുവാരസ്