ആഷസിനു ശേഷം ഗ്രെഗ് ചാപ്പല്‍ ഓസ്ട്രേലിയയുടെ സെലക്ഷന്‍ പാനലില്‍ നിന്ന് രാജിവയ്ക്കും

- Advertisement -

2019 ആഷസ് പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ ദേശീയ സെലക്ഷന്‍ പാനലില്‍ നിന്ന് താന്‍ രാജി വയ്ക്കുമെന്ന് അറിയിച്ച് ഓസ്ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍. ഓസ്ട്രേലിയയ്ക്കായി 87 ടെസ്റ്റകുളില്‍ കളിച്ചിട്ടുള്ള ഗ്രെഗ് 30 വര്‍ഷത്തിലധികമായി വിവിധ മേഖലകളിലായി ക്രിക്കറ്റ് ഓസ്ട്രേലിയയുമായി സഹകരിച്ച് വരികയാണ്. നിലവില്‍ 70 വയസ്സുള്ള ഗ്രെഗിനെ 2010ല്‍ ആണ് ഓസ്ട്രേലിയയുടെ നാഷണല്‍ ടാലന്റ് മാനേജര്‍ ആയി തിരഞ്ഞെടുത്തത്.

ഓസ്ട്രേലിയയുടെ സെലക്ഷന്‍ പാനലില്‍ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്, കോച്ച് ജസ്റ്റിന്‍ ലാംഗര്‍ എന്നിവരോടൊപ്പമുള്ള അംഗമാണ് ഗ്രെഗ് ചാപ്പല്‍.

Advertisement