ബാഴ്സയിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹം, പക്ഷെ ബുദ്ധിമുട്ടേറിയത് – സുവാരസ്

തനിക്ക് ബാഴ്സലോണയിൽ തന്നെ തന്റെ കളി ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹം എന്നു വ്യക്തമാക്കി ഉറുഗ്വേൻ താരം ലൂയിസ് സുവാരസ്. ഇനിയുള്ള കാലവും ബാഴ്സയിൽ തന്നെ തുടരുക എന്നത് വലിയ കാര്യമായി കാണുന്നുവെന്നാണ് സൂപ്പർ സ്‌ട്രൈക്കർ പറയുന്നത്. 32 വയസുകാരനായ സുവാരസ് ഫോമിലേക്ക് തിരിച്ചെത്തി ഗോൾ വേട്ടയിൽ മെസ്സിക്ക് മാത്രം പിന്നിലാണ് ഇപ്പോൾ.

2021 വരെ ബാഴ്സലോണയുമായി കരാറുള്ള സുവാരസ് അതിനു ശേഷവും ക്ലബിൽ തുടരാനാണ് ശ്രമിക്കുന്നത് എന്നാണ് പറഞ്ഞത്. അങ്ങനെ തുടരുകയാണ് എങ്കിൽ ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ കഴിയും എന്നും താരം പ്രതീക്ഷിക്കുന്നു.

“ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണിത്, അതിൽ കരിയർ അവസാനിപ്പിക്കാൻ കഴിയുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല. വളരെ കുറച്ചു താരങ്ങൾക്ക് മാത്രം ലഭിച്ച ഭാഗ്യമാണത്. അതിനു വേണ്ടിയാണ് ഞാൻ പരിശ്രമിക്കുന്നതും” – സുവാരസ് പറഞ്ഞു.

സീസണിൽ ഇതുവരെ 16 ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്. 2014 മുതൽ 226 മത്സരങ്ങളിൽ നിന്നായി 168 ഗോളുകൾ ആണ് സുവാരസ് ബാഴ്സക്കായി നേടിയിട്ടുള്ളത്.

Previous article“സാവിയെ വിളിച്ച് ഭാവിയിൽ എന്ത് നടക്കുമെന്ന് അറിയണം” ഖത്തർ പരിശീലകൻ
Next articleസെവൻസ് റാങ്കിംഗ്, സബാൻ കോട്ടക്കൽ തന്നെ മുന്നിൽ, ഫിഫാ മഞ്ചേരി രണ്ടാമത്