ഏഷ്യാകപ്പിൽ ഇന്ത്യ – തായ്‌ലൻഡ് പോരാട്ടം കാണാൻ അതിഥികളായവരെത്തുന്നു

ഏഷ്യാകപ്പിൽ ഇന്ത്യ – തായ്‌ലൻഡ് പോരാട്ടം കാണാൻ അതിഥികളായി തായ്‌ലാന്റിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ട് അതിസാഹസികമായി രക്ഷപ്പെട്ട നാല് കുട്ടികൾ ഉണ്ടാകും. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് സുപരിചിതനായ ഈ കുട്ടികൾ ഇന്ന് ഏഷ്യാ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന തായ്‌ലന്റിനെ സപ്പോർട്ട് ചെയ്യാനാണ് സ്റ്റാൻഡിൽ ഉണ്ടാവുക. ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുക

മലകള്‍ക്കടിയില്‍ കിടക്കുന്ന താം ലുവാങ് ഗുഹ തായ്‌ലാന്റിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണ്. ജൂണ്‍ 23ന് കുട്ടികള്‍ കയറുമ്പോള്‍ ഗുഹയ്ക്കുള്ളില്‍ വെള്ളമില്ലായിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് ഗുഹയില്‍ പലയിടത്തും വെള്ളം കയറുകയായിരുന്നു. അവിടെ കുടുങ്ങിക്കിടന്ന കുട്ടികളെ 9 ദിവസം കഴിഞ്ഞ് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരാണ്കണ്ടെത്തിയത്. നൂറു കണക്കിന് രക്ഷാപ്രവര്‍ത്തകരുടെ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടികളെ രക്ഷിച്ചത്.

 

Previous articleതായ്ലാന്റിനെതിരെ ആഷിഖ് ആദ്യ ഇലവനിൽ, ജയിക്കാൻ ഉറച്ച് ഇന്ത്യ
Next articleചാമ്പ്യന്മാരെ തറപറ്റിച്ച് ജോർദാൻ