തായ്ലാന്റിനെതിരെ ആഷിഖ് ആദ്യ ഇലവനിൽ, ജയിക്കാൻ ഉറച്ച് ഇന്ത്യ

തായ്ലാന്റിനെ നേരിടേണ്ട ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളി താരമായ ആഷിഖ് കുരുണിയൻ ആദ്യ ഇലവനിൽ ഇടം പിടിച്ചതാണ് ടീം ന്യൂസിലെ പ്രധാന കാര്യം. ഫോമിൽ ഇല്ലാത്ത ജെജെയെ ബെഞ്ചിൽ ഇരുത്തിയാണ് കോൺസ്റ്റന്റൈൻ ആഷിഖിന് അവസരം നൽകിയത്. ഡിഫൻസിൽ മലയാളി താരമായ അനസും ഇറങ്ങുന്നുണ്ട്. അനസ്-ജിങ്കൻ കൂട്ടുകെട്ടിലാകും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.

റൈറ്റ് ബാക്കായി പ്രിതം കോട്ടാലും ലെഫ്റ്റ് ബാക്കായി സുഭാഷിഷും ഇറങ്ങുന്നു. മധ്യനിര അനിരുദ്ധ താപയുടെയും പ്രണോയ്യ് ഹാൾദറിന്റെയും കയ്യിലാണ്. വിങ്ങുകളിൽ ഹാളിചരണും ഉദാന്തയും ഉണ്ടാകും. ഛേത്രിക്ക് പിറകിൽ ആയാകും ആഷിക് അണിനിരക്കുക.

ഇന്ത്യൻ ലൈനപ്പ്;
ഗുർപ്രീത്, പ്രിതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാഷിഷ്, അനിരുദ്ധ് താപ, പ്രണോയ്, ഹാളിചരൺ, ആഷിഖ്, ഉദാന്ത, ഛേത്രി

Previous articleഛേത്രിക്ക് ഇത് അപമാനം, ഗുർപ്രീത് സിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ
Next articleഏഷ്യാകപ്പിൽ ഇന്ത്യ – തായ്‌ലൻഡ് പോരാട്ടം കാണാൻ അതിഥികളായവരെത്തുന്നു