സൗദി അറേബ്യയും നോക്കൗട്ട് റൗണ്ടിൽ

തുടർച്ചയായ രണ്ടാം ജയത്തോടെ സൗദി അറേബ്യയും ഏഷ്യൻ കപ്പിന്റെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ലെബനനെയാണ് സൗദി അറേബ്യ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൗദി അറേബ്യയുടെ വിജയം. നേരത്തെ ഉത്തര കൊറൊയയെയും സൗദി പരാജയപ്പെടുത്തിയിരുന്നു.

കളിയുടെ തുടക്കത്തിൽ 11ആം മിനുട്ടിൽ ഫഹദ് ആണ് സൗദിയുടെ ആദ്യ ഗോൾ നേടിയത്. ഫഹദിന്റെ ഈ ടൂർണമെന്റിലെ രണ്ടാം ഗോളായിരുന്നു ഇത്. കളിയുടെ രണ്ടാം പകുതിയിൽ ഹുസൈൻ അൽ മൊഗാവിയാണ് സൗദിയുടെ രണ്ടാം ഗോൾ നേടിയത്. അവസാന മത്സരത്തിൽ ഖത്തറിനെ ആണ് സൗദി അറേബ്യ നേരിടേണ്ടത്.