ഒളവണ്ണയിൽ ഗോൾമഴ പെയ്യിച്ച് ഫിഫാ മഞ്ചേരി സെമിയിൽ

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി സെമിയിലേക്ക് കടന്നു. ഇന്ന് ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയെ തകർത്തു കൊണ്ടായിരുന്നു ഫിഫാ മഞ്ചേരിയുടെ സെമി പ്രവശനം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. രണ്ടു ദിവസങ്ങൾക്കിടെ ഫിഫ 11 ഗോളുകൾ ആണ് ഫിഫാ മഞ്ചേരി അടിച്ചു കൂട്ടിയത്. ഇന്നലെ ഹണ്ടേഴ്സിനെതിരെ ആറു ഗോളുകളും ഫിഫാ മഞ്ചേരി അടിച്ചിരുന്നു.

ഒളവണ്ണയിൽ നാളെ മത്സരമില്ല.