ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഇംഗ്ലണ്ടിലും രണ്ട് താരങ്ങള്‍ക്ക് പണികിട്ടി, തിരുവനന്തപുരത്ത് എത്തുന്ന പകരം താരങ്ങള്‍ ഇവര്‍

ഇംഗ്ലണ്ട് ലയണ്‍സിന്റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ജോ ക്ലാര്‍ക്ക്, ടോം കോഹ്‍ലെര്‍-കാഡ്മോര്‍ എന്നിവര്‍ക്ക് പകരം താരങ്ങളെ പ്രഖ്യാപിച്ച് ബോര്‍ഡ്. നോട്ടിംഗാംഷയറിന്റെ വിക്കറ്റ് കീപ്പര്‍ താരം ടോം മൂറസ്, ഓള്‍റൗണ്ടര്‍ വില്‍ ജാക്സ് എന്നിവരാണ് പകരക്കാരായി കേരളത്തിലേക്ക്ക എത്തുന്നത്. 2017ലെ ഒരു കേസ് സംബന്ധിച്ചുള്ള പുതിയ വെളുപ്പെടുത്തലിന്റെ ഭാഗമായാണ് രണ്ട് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി വന്നത്. ഇംഗ്ലണ്ടിന്റെ പുതിയ ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ് ആണ് തീരുമാനത്തിനു പിന്നില്‍.

2017ല്‍ മുന്‍ വോറസെസ്റ്റര്‍ഷയര്‍ താരം അലക്സ് ഹെപ്ബേണിനെതിരെ ബലാത്സംഗ കുറ്റത്തിന്മേലുള്ള അന്വേഷണത്തിലാണ് ഈ രണ്ട് താരങ്ങള്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ഇത്തരം ചര്‍ച്ചകളും “ഗെയിമുകളിലും” ഇവര്‍ മൂവരും ഏര്‍പ്പെട്ടിരുന്നുവെന്ന് അറിയുന്നത്.