ഏഷ്യാ കപ്പ് കിരീടം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന ജപ്പാൻ ടീമിനൊപ്പം സീനിയർ താരം കഗാവ ഉണ്ടാവില്ല. ജപ്പാൻ പരിശീലകൻ ഹാജിമെ മൊറിയാസു ഇന്ന് പ്രഖ്യാപിച്ച ടീമിൽ കൂടുതല യുവതാരങ്ങൾക്ക് അവസരം കൊടുത്തപ്പോൾ 29കാരനായ കഗാവ പുറത്തായി. ഇപ്പോൾ ജർമ്മൻ ക്ലബ് ഡോർട്മുണ്ടിനായി കളിക്കുന്ന താരത്തിന് അവിടെയും കളിക്കാൻ അവസരം ലഭിക്കുന്നില്ല.
മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച താരമാണ് കഗാവ. കഗാവയെ തഴഞ്ഞത് ഫോമിൽ ഇല്ലാത്തത് കൊണ്ടാണെന്ന് പരിശീലകൻ പറഞ്ഞു. കഴിഞ്ഞ ഏഷ്യാ കപ്പിൽ കിരീടം നേടാൻ കഴിഞ്ഞില്ല ഇത്തവണ എന്തു നൽകിയം കിരീടം നേടണം. അതുകൊണ്ട് തന്നെ ഫോമിൽ ഉള്ളവരെ മാത്രമെ ടീമിൽ എടുക്കു എന്നും പരിശീലകൻ പറഞ്ഞു.
യുവതാരങ്ങളാൽ സമ്പന്നമായ ടീമിൽ സീനിയർ താരങ്ങളായ യുയ ഒസാകോയും യുതോ നഗടോമോയും ഇടം പിടിച്ചിട്ടുണ്ട്. ജനുവരി ആദ്യവാരമാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. 2011ൽ ആണ് അവസാനം ജപ്പാൻ ഏഷ്യം കിരീടം നേടിയത്.
Japan squad: Masaaki Higashiguchi (Gamba Osaka/JPN), Shuichi Gonda (Sagan Tosu/JPN), Daniel Schmidt (Vegalta Sendai/JPN), Yuto Nagatomo (Galatasaray/TUR), Tomoaki Makino (Urawa Red Diamonds/JPN), Maya Yoshida (Southampton/ENG), Sho Sasaki (Sanfrecce Hiroshima/JPN), Hiroki Sakai (Marseille/FRA), Sei Muroya (FC Tokyo/JPN), Genta Miura (Gamba Osaka/JPN), Takehiro Tomiyasu (Sint-Truiden/BEL), Toshihiro Aoyama (Sanfrecce Hiroshima/JPN), Genki Haraguchi (Hannover96/GER), Gaku Shibasaki (Getafe/ESP), Wataru Endo (Sint-Truiden/BEL), Junya Ito (Kashiwa Reysol/JPN), Shoya Nakajima (Portimonense/POR), Takumi Minamino (Salzburg/AUT), Hidemasa Morita (Kawasaki Frontale/JPN), Ritsu Doan (FC Groningen/NED), Yuya Osako (Werder Bremen/GER), Takuma Asano (Hannover96/GER), Koya Kitagawa (Shimizu S-Pulse/JPN)