യൂത്ത് ഐലീഗുകളുടെ പേരുകൾ മാറ്റി എ ഐ എഫ് എഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന യൂത്ത് ഐലീഗുകൾക്ക് ഇനി പുതിയ മുഖം. ഇതുവരെ മൂന്ന് കാറ്റഗറികളിൽ ആയി അണ്ടർ 18 ഐലീഗ്, അണ്ടർ 15 ഐലീഗ്, അണ്ടർ 13 ഐലീഗ് എന്നായിരുന്നു ലീഗുകൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇനി ഈ ലീഗുകൾ പുതിയ പേരിലാകും അറിയപ്പെടുക. അണ്ടർ 13 ഐലീഗ് ഇനി സബ്ജൂനിയർ ലീഗ് എന്നറിയപ്പെടും. അണ്ടർ 15 ലീഗ് ജൂനിയർ ലീഗ് എന്നും, അണ്ടർ 18 ലീഗ് എലൈറ്റ് ലീഗെന്നും പേരുമാറ്റി. ലീഗുകളുടെ ലോഗോയിലും മാറ്റം വന്നിട്ടുണ്ട്.

യൂത്ത് ലീഗുകൾ ഒക്കെ പുതിയ സീസൺ ആരംഭിക്കാൻ ഇരിക്കുകയാണ്. അണ്ടർ 18 ലീഗ് കേരള സോൺ ഡിസംബർ 16ന് ആരംഭിക്കും. അണ്ടർ 18 മറ്റു സോണിലെ മത്സരങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. ജൂനിയർ ലീഗും സബ്ജൂനിയർ ലീഗും ഉടൻ ആരംഭിക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്. ഇത്തവണ യൂത്ത് ലീഗുകൾക്ക് സ്പോൺസറായി ഹീറോയും ഉണ്ട്.