ഏഷ്യ കപ്പ് ഒരുക്കം, ഇന്ത്യൻ ഫുട്‌ബോൾ ടീം ഒമാനെ നേരിടും

- Advertisement -

ഏഷ്യ കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ ഫുട്‌ബോൾ ടീം ഒമാനെതിരെ സൗഹൃദ മത്സരം കളിക്കും. ഡിസംബർ 27 നാണ് മത്സരം അരങ്ങേറുക. അബുദാബിയാകും മത്സരത്തിന് വേദിയാകുക.

ഇന്ത്യയെക്കാൾ റാങ്കിങ്ങിൽ ഏറെ മുകളിലുള്ള ഒമാനുമായി കളിക്കുന്നത് മികച്ച തയ്യാറെടുപ്പ് ആകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. നിലവിൽ ഫിഫ റാങ്കിങ്ങിൽ 84 ആം സ്ഥാനത്താണ് ഒമാൻ. ഇന്ത്യയാവട്ടെ 97 ആം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് ഇന്ത്യയും ഒമാനും അവസാനമായി ഏറ്റു മുട്ടിയത്. 2015 ൽ നടന്ന ആ മത്സരങ്ങളിൽ 1-2 ന് ബംഗളുരുവിലും 4- 0 ത്തിന് മസ്കറ്റിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. എങ്കിലും 3 വർഷങ്ങൾക്ക് ശേഷം ഏറെ മുന്നേറിയ ഇന്ത്യൻ ടീമിന് ഇത്തവണ ഒമാനെ ഞെട്ടിക്കാൻ ആകുമെന്ന് തന്നെയാണ് പരിശീലകൻ സ്റ്റീവ് കൊണ്സ്റ്റന്റയിൻ അടക്കമുള്ളവരുടെ പ്രതീക്ഷ.

എ എഫ് സി ഏഷ്യ കപ്പിൽ തായ്ലാന്റിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Advertisement