ചരിത്രം കുറിച്ച കിർഗിസ്താൻ ഗോളും കടന്ന ചൈനക്ക് ജയം

ഏഷ്യൻ കപ്പിൽ ഇന്നും ഒരു അട്ടിമറി മണത്തത് ആയിരുന്നു. ചൈനയും കിർഗിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ 42ആം മിനുട്ടിൽ ഇസ്രായിലോവ് കിർഗിസ്താൻ വേണ്ടി ഗോൾ നേടി. കിർഗിസ്ഥാൻ ഒരു ഗോളിന് മുന്നിൽ. കിർഗിസ്ഥാന്റെ ഏഷ്യൻ കപ്പ് ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു ഇത്. പക്ഷെ ആ ഗോളിൽ തളരാതെ തിരിച്ചടിച്ച് 2-1ന് ജയിക്കാൻ ചൈനക്കായി.

രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് ആദ്യം ചൈനക്ക് സമനില നൽകിയത്. തുടർന്ന് 78ആം മിനുട്ടിൽ യു ദബാവോ വിജയ ഗോളും നേടി. 11ആം തീയതി ഫിലിപ്പീൻസിന് എതിരെയാണ് ചൈനയുടെ അടുത്ത മത്സരം. ഗ്രൂപ്പിൽ കൊറിയ റിപബ്ലിക്കും ചൈനക്ക് എതിരായി കളിക്കാൻ ഉണ്ട്.

Previous articleകല്‍സി കസറി, ഹിമാച്ചല്‍ പൊരുതുന്നു, നാല് വിക്കറ്റ് സ്വന്തമാക്കി നിധീഷ്
Next articleഅഡിലെയ്ഡിലെ തോല്‍വി, പരമ്പര കൈവിടുന്നതിനു കാരണം